Tuesday, July 8, 2014

നഷ്ട സ്വപ്നം

എരിയുന്ന കനലിന്റെ ചൂടിനേക്കാൾ 
നോവുമെൻ  ഹൃത്തടം തേങ്ങിടുന്നു 
പൂർണത കൈവരുന്നില്ലീ  വരികളിൽ 
എങ്കിലുമെൻ  നോവുകൾ പകർത്തിടുന്നു .
മരവിച്ച മനംപോലോരോ  ദിനങ്ങളും 
അർത്ഥമില്ലാതെ പോയിടുന്നു ,
അലിവോടെ നോക്കുവാൻ ആരുമില്ലീ 
ജീവിതം നോവിനാൽ ഞെരുങ്ങിടുന്നു .

കനവുകൾ കുമിളപോൽ  പൊട്ടിടുമ്പോൾ 

 കണ്ണീരിനുപ്പിൽ കുതിർന്നുപോകും 
കിടക്കകൾ പോലും ശപിക്കുമീ  ജന്മത്ത്തെ ....
വേദന  വേദന തീരാത്ത വേദന ... 
കഴിയില്ല ആർക്കുമീ  മാനസം കാണുവാൻ ....
വിനാശ കാലേ വിനയായ്  തീരുന്ന 
വിപരീതചിന്തകൾ വന്നിടുമ്പോൾ 
മനസ്സിന്റെ  നന്മകൾ  ചോർന്നിടുന്നു
 നേരിന്റെ ചിത്രങ്ങൾ  മായ്ച്ചിടുന്നു .

Wednesday, November 27, 2013

ചാറ്റൽമഴ

മന്ദസ്മിതത്താൽ  മനുജനെ കവരുന്ന 
പെണ്‍കൊടിയാണീ  ചാറ്റൽ മഴ 
പാരിന്റെ  വേദന  തുലനം ചെയ്തീടുവാൻ 
ദൈവങ്ങൾ  നൽകുന്നു  ചാറ്റൽ മഴ.....

ഓർമ്മകൾതൻ  പുസ്തകത്തിൽ തീരാത്ത  എടായും 
തൊട്ടുണർത്തിയും തലോടിയും താരാട്ടുപാടിയും 
നുള്ളിയും നോവിച്ചും നോവുകൾ പങ്കിട്ടുമെത്തുന്ന 
അരുമ സഖിയാണിവൾ ....

കുളിരുന്ന പ്രണയവും നോവുന്ന വിരഹവും 
ഒത്തൊരുമിക്കും വേറൊരു   നിമിഷമുണ്ടോയീ ഉലകിൽ?

കാണാൻ  കൊതിച്ചൊരു നേരത്തു വന്ന മഴയും 
ഒരു കുടക്കീഴിലുരുമ്മിനടന്നൊരാ  ദിനങ്ങളും 
മനസ്സിന്റെ നോവുകൾ കഴുകുവാനെത്തിയ 
പെരുമഴയായിരുന്നു ...

ഉറയുന്ന തണുപ്പിൽ ചൂളുമെൻ  ദേഹവും 
തിമിർക്കുന്ന  മഴയിൽ എഴുന്നിരിക്കുന്ന രോമവും 
മദിക്കുന്ന മനസ്സിന്റെ  തുടിപ്പുകളും 
മതിയാവോളം  നുകരട്ടെ ഞാൻ ...

മണ്ണിന്റെ മണമുള്ള ഓർമ്മകളും 
കാത്തിരിപ്പിന്റെ സുഖങ്ങളും 
മഴയുടെ മൃദുലമാം  സംഗീതവും                
ജീവിതതോണിയിൽ  കൂട്ടായിടും .......

Saturday, November 9, 2013

പൊരുത്തക്കേട്

അനന്തമാം മോഹങ്ങൾ തീർക്കുന്ന  ഓളത്തിൽ 
നീന്തിത്തുടിക്കുന്ന  ഹംസമിവൾ   ,
കുരങ്ങുതൻ  കൈയിലെ  പൂമാലപോൽ 
ചീന്തിയെറിയപ്പെട്ടിടുന്നു .

അമ്മതൻ മടിത്തട്ടിലുറങ്ങേണ്ടവൾ 
അമ്മിഞ്ഞപ്പാൽ നുകർന്നുണരേണ്ടവൾ 
അർഹതപ്പെട്ടവർക്കേകിയിരുന്നെങ്കിൽ 
ഇന്നവളൊരു മലർവാടിയായേനെ .

ശ്രുതി  ചേരാത്ത  സംഗീതം  പോൽ  
പാകമാകാത്തൊരു  പൊൻവള  പോൽ 
എന്തിനു നീയീ  കുരിശിലേറി ?
അറിയില്ല സഖീയെനിക്കറിയില്ലിതുവരെ ......

മേഘങ്ങളലയുന്ന   വിതാനം പോൽ 
ദുഖാർദ്രമായൊരു  നീർമിഴിയും 
നിശബ്ദമാകുന്ന നെടുവീർപ്പുകളും. 
സന്ദേഹമില്ലാതെ  ഞാനോതുന്നു ......
ആഴമളക്കുവാൻ  കഴിയില്ലാർക്കും ....................
........................................................

Monday, October 28, 2013

അനിശ്ചിതം

സാന്ത്വനമെവിടെ.....?സാമീപ്യമെവിടെ .....?
പലജനമലയുന്നിവതേടി ...
ബൈബിളിലുണ്ട്  സാന്ത്വനമെന്നും ,
ഗീതയിലുണ്ട്  സാമീപ്യമെന്നും ,
കർണ്ണപുടങ്ങൾ  കരുതീടുന്നു .

കേൾവികൾക്കൊക്കെയും പെരുമ്പറകൊട്ടാൻ 
വിശ്വാസത്തിൻ നൂലിഴകളും .

എരിഞ്ഞെരിഞ്ഞ്  എണ്ണവറ്റുമ്പോൾ 
അവിടെയുമിവിടെയും പുകവ്യാപിക്കും ,
അവിടേക്കെങ്ങും എത്തീടില്ല 
സിദ്ധാന്തത്തിൻ  മാറ്റൊലികൾ .

പരിപാവനമാം  ജീവിതമോവെറും 
മണലാരണ്യത്തിലുറഞ്ഞീടുന്നു ,
ഉറ്റവരില്ല  ഉടയവരില്ല 
സാന്ത്വനമേകാനാരുമില്ല .

ദിനം ദിനങ്ങളായ്  വേഗങ്ങളോടുന്നു ,
എപ്പോഴെത്തും  എവിടേക്കെത്തും 
നിശ്ചയമില്ലീ  ഭൂമിയിലാർക്കും ......

Thursday, October 24, 2013

കവിത

കവിത

വരയായ് വര്‍ര്‍ണ്ണമായ്‌
നിറവായ്‌  നിലാവായ്
 അഴകായ്  അഗാധമായ്
കനവായ്  കടാക്ഷമായ്‌
എന്‍ വിരല്‍ത്തുമ്പിലെത്തുന്ന
കിനാവാണെന്‍ കവിതകള്‍ .

പ്രാണനായ്  പ്രണയമായ്
രാഗമായ്‌ താളമായ്
പലതുള്ളിയായ്  തുള്ളിത്തുളുമ്പും
അനുരാഗമാണെന്‍ കവിതകള്‍ .

അബലയാമെന്നുടെ  ചപലമാം
വികൃതികളാണെന്‍ കവിതകള്‍ .

നിനവുകളാകുന്ന കനവുകള്‍ കൊണ്ടുഞാന്‍,
മൂടിപ്പുതച്ചുറങ്ങും പുതപ്പാണെന്‍ കവിതകള്‍ .

വരയുടെ വര്‍രണ്ണങ്ങള്‍ പദവിന്യാസമായ്
പടര്‍ന്നിറങ്ങീടുന്നിതായെന്നില്‍ ...
നിറവാണ്  നിമിത്തമാണ്  ആത്മാവിന്‍
നിര്‍വൃതിയാണെനിക്കിവയെന്നും ...
                                           Lisha Adoor

Wednesday, October 23, 2013

മഴ

ദുഖഭാരം പേറുമീ മനസ്സിലൊരാര്‍ത്ത നാദമീ മഴ
കദനത്തിന്‍   നേര്‍ത്ത തേങ്ങലായി,മൂളിയെത്തി
ആര്‍ത്തലക്കുമീ പുതുമഴ...

അനന്തമാം എന്‍ ഏകാന്തതയില്‍
ഓര്‍മ്മകള്‍ വാരിപ്പൂകുമീ മഴ..

ശിഥിലമാകുന്ന ബന്ധങ്ങള്‍
തകര്‍ത്തെറിയുന്ന ജീവിതം
അവയ്കിടയിലുഴറുമെന്നാത്മാവിനു
 കൂട്ടായ് മഴ.....മഴ മാത്രം.

പുതുമണ്ണിന്‍ മണമെന്നിലുണര്‍ത്തുന്നു
ഗതകാല ഗണരാത്രങ്ങള്‍ തന്‍ ഓടാമ്പലുകള്‍
അവയെന്നിലുണര്‍ത്തുന്നു
ദീർഘ ശ്വാസത്തിന്‍ നിശ്വാസങ്ങള്‍.

കളങ്കരഹിതമാം ബാല്യത്തിലേക്കെന്നെ
 തിരിച്ചെടുക്കുന്നീ പുതുമണം
അവയിലലിയുമെന്നാത്മാവിന്നന്തര്‍ഗ്ഗതം ഞാനറിയുന്നു....

ബാല്യവും കൌമാരവും യൌവനവും ഒത്തുചേരുമെന്‍
സ്വപ്നസൌധത്തില്‍ വിഘ്നങ്ങളീശ്വരൻ  നല്കീടുമെന്നാലും
കുളിരിളംതെന്നലായ്‌  ഒഴുകിയെത്തുമാ
മാധുര്യ നാദമെന്‍ സൌധത്തിലെങ്ങും നിറഞ്ഞു നില്‍ക്കേണം....
.........................................................................................................

യാത്ര

നീറുമെന്നാത്മാവിന്‍ ഗദ്ഗദങ്ങള്‍
മാറ്റൊലി കൊള്ളുമീ ഹൃത്ത്‌ടങ്ങള്‍
നിത്യവും ഇരവിനായ്‌ കാത്തിരിക്കും.

മാനസവീണയിന്‍ രാഗമെന്നില്‍
കോറുന്നു പ്രതീക്ഷതന്‍ വസന്ത ഗീതം.

കനിവറ്റ ജീവിത വേളയില്‍ ഞാന്‍
കേഴുന്നു സര്‍വവും വിസ്മരിക്കാന്‍ .

കണ്ണിരാം തോണിയില്‍ മുങ്ങി മുങ്ങി
തളരുന്ന പാദങ്ങള്‍ വേചു വേചു
രോക്ഷമാം അഗ്നിയില്‍ വെന്തു വെന്തു
അവജ്ഞതന്‍ മാറില്‍ മുഖം മറച്ചു
തുടരുമീ യാത്ര എവിടെയെക്കോ???